CareersTRENDING

കേരള പൊലീസിൽ 42 വനിതാ കൗണ്‍സലര്‍മാരെ നിയമിക്കുന്നു; നിങ്ങൾക്കും അപേക്ഷിക്കാം

തിരുവനന്തപുരം:സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാസെല്ലിലും 42 വനിതാ കൗണ്‍സലര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ജനുവരി മുതല്‍ മൂന്നുമാസത്തേയ്ക്കാണ് നിയമനം. എം.എസ്.ഡബ്ള്യു, സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, കൗണ്‍സലിംഗ്, സൈക്കോതെറാപ്പിയിൽ  പി.ജി.ഡിപ്‌ളോമ എന്നീ യോഗ്യതയുള്ള 20നും 50 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

Signature-ad

ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 22ന് മുൻപ് അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കണം. സംസ്ഥാന വനിതാസെല്ലിലെ നിയമനത്തിന് അസിസ്റ്റന്റ് ഇൻസ്‌പെക്ടര്‍ ജനറല്‍, സ്റ്റേറ്റ് വിമൻ ആന്റ് ചില്‍ഡ്രൻ സെല്‍, കണ്ണേറ്റുമുക്ക്, തൈക്കാട്, തിരുവനന്തപുരം 14 എന്ന വിലാസത്തിലാണ് അപേക്ഷക്കേണ്ടത്. ഫോണ്‍: 0471 2338100. ഇമെയില്‍: spwomen.pol@kerala.gov.in

Back to top button
error: