IndiaNEWS

ബംഗളൂരുവില്‍ പബിലേക്ക് പോയ യുവതി കൂട്ടമാനഭംഗത്തിന് ഇരയായി

ബംഗളൂരു : പബിലേക്ക് പോയ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയതായി പരാതി. ബംഗളൂരുവിലെ സോഫ്റ്റ് വെയര്‍ എൻജിനീയറായ യുവതിയാണ് പരാതി നല്‍കിയത്.

കോറമംഗലയിലാണ് സംഭവം. പബിലെത്തിയശേഷം പിന്നീടൊന്നും ഓര്‍മയില്ലെന്നും പിറ്റേന്ന് ബോധം തെളിഞ്ഞപ്പോള്‍ അപരിചിതമായ വീട്ടിലായിരുന്നെന്നും യുവതി പറഞ്ഞു.

Signature-ad

അഡുഗോഡിക്ക് സമീപം ദേവഗൗഡ ലേഔട്ടിലേക്കാണ് യുവതിയെ കൊണ്ടുപോയത്. തുടര്‍ന്ന് സമീപത്തെ വീട്ടില്‍ ചെന്ന് സഹായം തേടിയതോടെ അവര്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. കോറമംഗല പൊലീസ് കേസെടുത്തു.

Back to top button
error: