IndiaNEWS

നിങ്ങളുടെ മൊബൈല്‍ ഫോൺ  സാംസങ്  ആണൊ…? സൂക്ഷിക്കൂ,  വൻ അപകട സാധ്യതാ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

      സാംസങ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക്  വൻഅപകട സാധ്യതാ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. സിഐവിഎന്‍-2023-0360 വള്‍നറബിലിറ്റി നോടില്‍ ആന്‍ഡ്രോയിഡ് 11 മുതല്‍ 14 വരെ വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഫോണുകളുമായി ബന്ധപ്പെട്ട ഗുരുതര സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

സാംസങിന്റെ പ്രീമിയം ഫോണുകളായ ഗാലക്സി എസ് 23 സീരിസ്, ഗാലക്സി ഫ്ളിപ് 5, ഗാലക്സി ഫോള്‍ഡ് 5 ഉള്‍പ്പെടെയുള്ള ഫോണുകളെല്ലാം ഇത്തരത്തില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതാണ്.

Signature-ad

കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ആണ് സാംസങ് ഫോണുകളില്‍ നിരവധി സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗ്യാലക്‌സി എസ് 23 അള്‍ട്ര എന്ന ഫ്ലാഗ്ഷിപ് ഫോണ്‍ ഉപയോഗിക്കുന്നവരെയടക്കം ബാധിക്കുന്ന സുരക്ഷാ ഭീഷണികള്‍ സാംസങ് യൂസര്‍മാര്‍ നേരിടുന്നു എന്നാണ് മുന്നറിയിപ്പ്.

നിയന്ത്രണങ്ങള്‍ മറികടന്ന് വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കാനും മറ്റും ഹാക്കര്‍മാരെ സഹായിക്കുന്ന സുരക്ഷാ പ്രശ്നങ്ങളെപ്പറ്റിയാണ് സര്‍ക്കാര്‍ സൂചന നല്‍കിയിരിക്കുന്നത്. സാംസങ് ഫോണുകളിലെ സുരക്ഷാ സംവിധാനമായ നോക്സ് (knox) ഫീച്ചറിലേക്കുള്ള നിയമവിരുദ്ധ ആക്സസ്, ഫേഷ്യല്‍ റെകഗ്‌നിഷന്‍ സോഫ്റ്റ് വെയറിലെ പ്രശ്നങ്ങള്‍, എആര്‍ ഇമോജി ആപ്പിലെ പ്രശ്നങ്ങള്‍ എന്നിവയാണ് ഈ ഫോണുകള്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും സര്‍കാര്‍ അറിയിച്ചു.

ആന്‍ഡ്രോയ്ഡ് 11 മുതല്‍ ഏറ്റവും പുതിയ 14 വരെയുള്ള വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലെല്ലാം ഈ പ്രശ്നങ്ങളുണ്ട്. അതിനാല്‍ ഉടന്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്ത് മുന്‍കരുതലെടുക്കണമെന്ന് കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം  മുന്നറിയിപ്പ് നല്‍കുന്നു.സുരക്ഷാ ഭീഷണിയുടെ ആഴം കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്.

Back to top button
error: