സുരേഷ് ഗോപിയുടെ 257-ാമത്തെ സിനിമ എസ്.ജി 257 കൊച്ചിയിൽ തുടങ്ങി, ഒപ്പം ഗൗതം മേനോനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിൽ
സുരേഷ് ഗോപി അഭിനയിക്കുന്ന 257-ാമത്തെ സിനിമക്ക് കൊച്ചിയിൽ തുടക്കമിട്ടു. സനൽ വി.ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സനൽ.വി ദേവൻ.
വിനീത് ജയ്നും, സഞ്ജയ്പടിയൂരും ചേർന്ന് മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എൻറർടൈൻമെൻസ് എന്നീ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.
ഇടപ്പള്ളി, അഞ്ചുമന ദേവീ ക്ഷേത്രത്തിൽ നടന്ന ലളിതമായ പൂജാചടങ്ങോടെയാണ് ചിത്രത്തിനു തുടക്കമായത്. സുരാജ് വെഞ്ഞാറമൂട് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. രാജാസിംഗ് ഫസ്റ്റ് ക്ലാപ്പ് നൽകി.
ചലച്ചിത്ര രംഗത്തെ നിരവധിപ്പേരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.
പൂർണ്ണമായും ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്നഈ ചിത്രത്തിൽ പ്രശസ്ത നടൻ ഗൗതം മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും മുഖ്യവേഷത്തിൽ, അഭിനയിക്കുന്നു.
കഥ – ജിത്തു.കെ ജയൻ, മനു സി. കുമാർ.
തിരക്കഥ- മനു സി. കുമാർ.
ചായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പളളി.
എഡിറ്റിംഗ്- മൺസൂർ മുത്തുട്ടി. കലാസംവിധാനം- സുനിൽ കെ.ജോർജ്.
ലൈൻ പ്രൊഡ്യൂസർ- ആര്യൻ സന്തോഷ്.
പ്രൊഡക്ഷൻ കൺട്രോടോളർ- പൗലോസ് കുറുമുറ്റം.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ്- അഭിലാഷ് പൈങ്ങോട്.
ഡിസംബർ 18 മുതൽ അങ്കമാലി, കാലടി ഭാഗങ്ങളിൽ ചിത്രീകരണം ആരംഭിക്കും.
വാഴൂർ ജോസ്.
ഫോട്ടോ -നവീൻ