കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ പി.എ പ്രദീപ് കുമാറും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി.എം.എൽ.എയെ കരിങ്കൊടി കാട്ടിയ യൂത്ത്കോൺഗ്രസ് പ്രവർത്തകരുമായാണ് നടുറോഡിൽ പ്രദീപ് കുമാർ ഏറ്റുമുട്ടിയത്.
എം.എൽ.എയുടെയും പൊലീസിൻ്റെയും സാനിധ്യത്തിലായിരുന്നു ഏറ്റുമുട്ടൽ.
3 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കുന്നിക്കോട് പൊലീസ് കേസ് എടുത്തു. പ്രദീപ് കുമാറിനെതിരെ കേസ് എടുത്തിലെന്നു ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.പോലീസ് സ്റ്റേഷൻ വളയുകയും ചെയ്തു.ഒടുവിൽ പ്രദീപ് കുമാറിനെതിരെ പോലീസ് കേസ് രെജിസ്റ്റർ ചെയ്തു.