KeralaNEWS

കുടകിൽ ആത്മഹത്യ ചെയ്തത് തിരുവല്ല മാര്‍ത്തോമ്മ കോളജിലെ അസിസ്റ്റന്റ് പ്രഫസറും കുടുംബവും 

തിരുവല്ല: മൂന്നംഗ മലയാളി കുടുംബം കര്‍ണാടകത്തിലെ കുടകിലെ ഹോം സ്‌റ്റേയില്‍ ജീവനൊടുക്കി. തിരുവല്ല മാര്‍ത്തോമ്മ കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ കല്ലൂപ്പാറ ഐഎച്ച്‌ആര്‍ഡി എന്‍ജിനീയറിങ് കോളജിന് സമീപം ജിബി ഏബ്രഹാം (38), മകള്‍ ജെയിന്‍ മരിയ ജേക്കബ് (11), ജിബിയെ രണ്ടാമത് വിവാഹം കഴിച്ച കൊട്ടാരക്കര സ്വദേശി വിനോദ് ബാബുസേനന്‍ (43) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് ആറിന് കുടക് ജില്ലയിലെ മടിക്കേരിക്ക് സമീപം കഗോഗ്ഡ്‌ലു ലോസോ അരിഗോ റിസോര്‍ട്ടിലെ കോട്ടേജില്‍ താമസത്തിനെത്തിയതായിരുന്നു ഇവര്‍. രാവിലെ 11 മണിയായിട്ടും ഇവരെ പുറത്തു കാണാതെ വന്നപ്പോള്‍ ജീവനക്കാര്‍ ജനലിലൂടെ നോക്കിയപ്പോഴാണ് ദമ്ബതികള്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. മകളെ കൊലപ്പെടുത്തിയതിന് ശേഷം ഇരുവരും ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Signature-ad

സാമ്ബത്തിക ബാധ്യത കാരണം കടുംകൈ ചെയ്യുന്നുവെന്നുളള കുറിപ്പും പൊലീസ് മുറിയില്‍ നിന്ന് കണ്ടെടുത്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Back to top button
error: