ഹൈദരാബാദ്: കര്‍ണാടകയ്ക്കു പിന്നാലെ തെലുങ്കാനയിലും ഇനി സ്ത്രീകള്‍ക്കു ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. പ്രചാരണവേളയിലും പ്രകടനപത്രികയിലും കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഈ വാഗ്ദാനം ഇന്നലെമുതല്‍ പ്രാബല്യത്തിലായി.
സ്ത്രീകള്‍ക്കു സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രയ്ക്കു പുറമെ മറ്റൊരു തെരഞ്ഞെടുപ്പുവാഗ്ദാനമായ പാവപ്പെട്ടവര്‍ക്ക് പത്തു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയും നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ഇന്നലെ പ്രഖ്യാപിച്ചു.
പാര്‍ട്ടി മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ജന്മദിനം പ്രമാണിച്ചായിരുന്നു ഈ പദ്ധതിപ്രഖ്യാപനം. ഇതോടെ കോണ്‍ഗ്രസ് മുന്നോട്ടുവച്ച ആറു വാഗ്ദാനങ്ങളില്‍ മൂന്നെണ്ണം അധികാരമേറ്റ് മൂന്നു ദിവസത്തിനുള്ളില്‍ നടപ്പിലാക്കിയിരിക്കുകയാണ്.