Lead NewsNEWS

ക്ഷേമപെന്‍ഷനുകള്‍ 1600 രൂപയായി ഉയര്‍ത്തി

സംസ്ഥാനത്തെ വിവിധ ക്ഷേമപെന്‍ഷനുകള്‍ പ്രതിമാസം 1600 രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു. ഈ ഏപ്രില്‍ മാസം മുതല്‍ തന്നെ വര്‍ധന പ്രാബല്യത്തില്‍ വരും. നിലവില്‍ 1500 രൂപയാണ് പ്രതിമാസ പെന്‍ഷന്‍.

പുതുവര്‍ഷ സമ്മാനമെന്ന നിലയില്‍ സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും 2021 ജനുവരി മാസം മുതല്‍ 100 രൂപ വര്‍ധിപ്പിച്ചിരുന്നു. 1,400 രൂപയില്‍ നിന്നാണ് 1500 രൂപയാക്കിയത്. അതാണിപ്പോള്‍ 1600 രൂപയാക്കിയത്.

Back to top button
error: