സർവ്വകലാശാലകൾക്ക് കിഫ്ബിയിൽ നിന്ന് 2000 കോടി അനുവദിക്കും. അഫിലിയേറ്റഡ് കോളേജുകൾക്ക് ആയിരം കോടി നൽകും.
സർവ്വകലാശാലകളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ സൃഷ്ടിക്കും . ആയിരം തസ്തികകളും അധികമായി സൃഷ്ടിക്കും. ഉന്നതവിദ്യാഭ്യാസമേഖലയിൽ 5 ലക്ഷം വിദ്യാർഥികൾക്ക് കൂടുതൽ പഠന സൗകര്യം ഉണ്ടാക്കും.
കെ ഫോൺ പദ്ധതി ഫെബ്രുവരിയിൽ തുടങ്ങും. 14 ജില്ലകളിൽ 600 ഓഫീസുകൾ. ഇന്റർനെറ്റ് വിതരണത്തിന് കേരളത്തിൽ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യ അവസരം നൽകും. കെ ഫോൺ പദ്ധതിക്ക് 166 കോടി രൂപ കൂടി വകയിരുത്തി.