IndiaNEWS

കേരളത്തിനുള്ള ഐ.ജി.എസ്.ടി വിഹിതം വീണ്ടും വെട്ടിക്കുറച്ചു; കുറച്ചത് 332 കോടി 

ന്യൂഡൽഹി: കേന്ദ്രത്തില്‍നിന്ന് കേരളത്തിന് ലഭിക്കേണ്ട നവംബറിലെ ഐ.ജി.എസ്.ടി സെറ്റില്‍മെന്റ് വിഹിതത്തില്‍ 332 കോടി രൂപ വെട്ടിക്കുറച്ചു.

അന്തര്‍ സംസ്ഥാന ചരക്കു സേവന ഇടപാടുകള്‍ക്കുള്ള നികുതി (ഐ.ജി.എസ്.ടി) സെറ്റില്‍മെന്റിന്റെ നവംബറിലെ വിഹിതത്തിലാണ് 332 കോടി രൂപയുടെ കുറവ് വരുത്തിയിരിക്കുന്നത്.

സംസ്ഥാനത്തേക്ക് വരുന്ന സാധനങ്ങള്‍ക്ക് കേന്ദ്രം സ്വരൂപിച്ച്‌ പിന്നീട് കൈമാറിത്തരുന്ന നികുതിയാണിത്. പ്രതിമാസം 332 കോടിയുടെ വെട്ടിക്കുറവ് എന്നത് സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.

Signature-ad

അതേസമയം വിഹിതം കുറച്ച കേന്ദ്ര തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

ജി.എസ്.ടി നടപ്പാക്കിയത് മുതല്‍ കേന്ദ്രം തുല്യമായ പരിഗണനയല്ല സംസ്ഥാനങ്ങള്‍ക്ക് തരുന്നതെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. കേരളത്തിന് ലഭിക്കേണ്ടിയിരുന്ന 57,000 കോടി രൂപ ഇനിയും ലഭിച്ചിട്ടില്ല. കേന്ദ്രം നല്‍കിവന്നിരുന്ന ജി.എസ്.ടി നഷ്ടപരിഹാരം 2022 ജൂണ്‍ 30ന് അവസാനിപ്പിക്കുകയും ചെയ്തു. സ്വന്തം കൈയില്‍ നിന്നെടുത്ത് ചെലവാക്കിയ ഇനത്തില്‍ മാത്രം 6000 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നും കെ.എൻ. ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: