പാലക്കാട്: കോണ്‍ഗ്രസ് ഒറ്റയ്ക്ക് നിന്നാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
യോജിക്കാന്‍ സാധിക്കുന്ന ശക്തികളെ യോജിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ല. വര്‍ഗീയതയെ എതിര്‍ക്കുന്നതിന് പകരം കോണ്‍ഗ്രസ് വര്‍ഗീയതയ്ക്കൊപ്പം നിന്നു. മൂന്നു സംസഥാനങ്ങളില്‍ ബി.ജെ.പിയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയാണ് പ്രതീക്ഷിച്ചത്. എല്ലാവരേയും ഒന്നിച്ച് നിര്‍ത്തി നേരിട്ടാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്താം എന്ന് കോണ്‍ഗ്രസ് മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിലെ പലരും കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ബി.ജെ.പിയുടെ രഹസ്യ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസും രംഗത്ത് എത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇത്തരത്തിലുള്ള രഹസ്യ ഏജന്റുമാരാണെന്നും റിയാസ് കുറ്റപ്പെടുത്തി.