IndiaNEWS

60 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത് സര്‍ക്കാര്‍

ഛണ്ഡിഗഡ്: പഞ്ചാബിലെ സര്‍ക്കാര്‍ സ്കൂളില്‍ 60 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പഞ്ചാബിലെ സംഗ്രൂരിലെ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

സ്കൂള്‍ കാന്റിനില്‍ നിന്നും ഭക്ഷണം കഴിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ഷീണവും, ഛര്‍ദ്ദിയും ഉണ്ടാകുകയായിരുന്നു.

Signature-ad

സംഭവത്തിന് പിന്നാലെ കാന്റീൻ നടത്തിപ്പുകാര്‍ക്കെതിരെയും ജീവനക്കാര്‍ക്കതിരെയും പോലീസ് കേസെടുത്തു. വധശ്രമം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

മുമ്ബും സമാന സംഭവമുണ്ടായിട്ടും നടപ‌ടി എടുക്കാതിരുന്ന സ്കൂള്‍ പ്രിൻസിപ്പലിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്

Back to top button
error: