കിഴക്കനേലയിലെ കടയുടമയായ ഗിരിജാകുമാരി നല്‍കിയ സൂചനകളില്‍ നിന്നാണ് ആദ്യ രേഖാചിത്രം പൊലീസ് തയ്യാറാക്കിയത്. എന്നാല്‍, പദ്മകുമാറും കുടുംബവും പിടിയിലായതിന് പിന്നാലെ ഈ രേഖാചിത്രത്തെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തില്‍ നിന്ന് ഗിരിജാകുമാരി ഒഴിഞ്ഞു മാറുകയാണ്.
പിടിയിലായ പ്രതി തന്നെയാണോ കടയില്‍ എത്തി സാധനങ്ങള്‍ വാങ്ങിപ്പോയതെന്ന ചോദ്യത്തില്‍ നിന്നാണ് കട ഉടമയായ ഗിരിജാകുമാരി ഒഴിഞ്ഞു മാറിയത്. കട ഉടമ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യ രേഖാചിത്രം പുറത്തുവരുന്നത്. അത് അറസ്റ്റിലായ പത്മകുമാറുമായി സാമ്യമുള്ളതല്ല. മാധ്യമങ്ങളുമായി വിവരം പങ്കുവയ്ക്കരുതെന്നു പൊലീസ് വിലക്കിയതു മൂലമാണ് ഗിരിജാ കുമാരി ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത് എന്നാണ് ലഭിക്കുന്ന വിവരം.
ഗിരിജയുടെ കിഴക്കനേല സ്കൂള്‍ ജംക്‌ഷനിലെ തട്ടുകടയില്‍ സംഘത്തിലെ സ്ത്രീയും പുരുഷനും എത്തിയിരുന്നു. സാധനം വാങ്ങുന്നതിനും ഫോണ്‍ ചെയ്യുന്നതിനുമായി സംഘം ഇവിടെ കുറച്ചു നേരം ചെലവഴിച്ചിരുന്നു. ബിസ്കറ്റും തേങ്ങയും റസ്കും വാങ്ങിയ ശേഷം മറ്റു ചില സാധനങ്ങളെക്കുറിച്ചും ചോദിച്ച പുരുഷനെ വ്യക്തമായി അറിയാമെന്ന് ഇവര്‍ അന്നു പറഞ്ഞിരുന്നു.
ഗിരിജയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് കുട്ടിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. മകള്‍ക്ക് എന്തെങ്കിലും വേണോയെന്ന് അറിയാൻ വീട്ടിലേക്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫോണ്‍ വാങ്ങിയതെന്നാണ് ഗിരിജാകുമാരി. പറയുന്നത്.
ഇതിന് ശേഷം മറ്റൊരു രേഖാചിത്രവും പോലീസ് പുറത്തു വിട്ടിരുന്നു.ഈ ചിത്രത്തോട് സാമ്യം തോന്നിയ കുണ്ടറ കുഴിയം സ്വദേശി ഷാജഹാൻ എന്ന ആളുടെ വീട് ബിജെപിക്കാർ തല്ലിതകർക്കുകയും ചെയ്തിരുന്നു.
ഷാജഹാൻ നേരിട്ട് കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തി നിരപരാധിത്വം ബോധ്യപ്പെടുത്തിയിട്ടും അയാളുടെ വീടുൾപ്പടെ അടിച്ചു തകർക്കുകയായിരുന്നു.അതേസമയം പദ്