IndiaNEWS

അധ്യാപകനെ തട്ടിക്കൊണ്ടുപോയ ശേഷം തോക്കുചൂണ്ടി വിവാഹം കഴിപ്പിച്ചു

പാട്ന: ബീഹാറില്‍ അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം.

ഗൗതം കുമാര്‍ എന്ന അധ്യാപകനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിച്ചത്. ഈയിടെയാണ് ബിഹാര്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെ പരീക്ഷ പാസായി ഗൗതം കുമാര്‍ അധ്യാപകനായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്. ബുധനാഴ്ച സ്കൂളിലെത്തിയ സംഘം ഗൗതം ക്ലാസെടുക്കുന്നതിനിടെയാണ് തട്ടികൊണ്ടുപോയത്.

 തട്ടിക്കൊണ്ടുപോയതിന് പിന്നാലെ തോക്കുചൂണ്ടി വിവാഹം കഴിപ്പിക്കുകയായിരുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Signature-ad

ഇതിനോടകം ബിഹാറില്‍ നിരവധി കേസുകളാണ് പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച്‌ കല്യാണം കഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ വിവാഹം നടക്കുന്നതിന് ‘പകട്‌വ വിവാഹ്’ എന്നാണ് പറയുന്നത്.

Back to top button
error: