KeralaNEWS

വല്ല്യുപ്പയുമായി മീൻ പിടിക്കെ ചങ്ങരംകുളത്ത് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു 

മലപ്പുറം: ചങ്ങരംകുളം ചിറവല്ലൂരില്‍ സഹോദരങ്ങളായ രണ്ട് കുട്ടികള്‍  മുങ്ങി മരിച്ചു.ചിറവല്ലൂര്‍ തെക്ക്മുറി കൂരിക്കാട് സ്വദേശി പുല്ലൂണിയില്‍ ജാസിമിന്റെയും റംഷിയുടെ മക്കളായ ജിഹാദ് (9) മുഹമ്മദ്‌ (7) വയസ്സ് എന്നിവരാണ് മരണപെട്ടത്.

വൈകിട്ട് അഞ്ച് മണിയോടെ സംഭവം. വീടിന് പുറകിലുള്ള പാടത്ത്  വല്ല്യുപ്പയുമായി  മീൻ പിടിക്കെ സമീപത്തെ കുളത്തിലേക്ക്  കാല്‍ തെന്നി വീണായിരുന്നു മരണം.

Signature-ad

ചിറവല്ലൂര്‍ എ.എം.എല്‍.പി സ്കൂളിലെ മൂന്നാം ക്ലാസിലെയും ഒന്നാം ക്ലാസിലെയും വിദ്യാര്‍ഥികളാണ് കുട്ടികൾ. പെരുമ്ബടപ്പ് പൊലീസ് സ്ഥലത്തി മേൽനടപടികൾ സ്വീകരിച്ചു.

Back to top button
error: