ജറുസലേം: പശ്ചിമ ജറൂസലേമിലെ ഒരു ബസ് സ്റ്റോപ്പിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേറ്റു.ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ്.
ഇന്ന് രാവിലെ കാറിലെത്തിയ ആയുധധാരികളായ രണ്ടുപേര്‍ ബസ് കാത്തുനിന്നവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരെ പിന്നീട് വെടിവെച്ചു കൊന്നെന്ന് ഇസ്രായേൽ പോലീസ് അറിയിച്ചു. കാറില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
ദക്ഷിണ ജറൂസലം നിവാസികളായ മുറാദ് നിമിര്‍ (38), സഹോദരൻ ഇബ്രാഹിം നിമിര്‍ (30) എന്നിവരാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ഹമാസ് അംഗങ്ങളാണെന്ന് ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുശേഷം സംഘടന വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
ഗാസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിലും ഫലസ്തീനി തടവുകാരെ ഇസ്രായേല്‍ ജയിലുകളില്‍ പീഡിപ്പിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു ആക്രമണം.