KeralaNEWS

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: പിന്നിലുളളവരെ പിതാവിന് അറിയാമെന്ന് പോലീസ്

കൊല്ലം: ഓയൂരിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പിന്നിലുളളവരെ പിതാവിന് അറിയാമെന്ന് പോലീസ്.

കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നില്‍ നഴ്സിംഗ് റിക്രൂട്ടിംഗ് തട്ടിപ്പാണെന്നും കുട്ടിയുടെ പിതാവിന് ഇതിൽ പങ്കുണ്ടെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ട രേഖാചിത്രത്തില്‍ നഴ്സിംഗ് കെയര്‍ ടേക്കറായ യുവതിയുടെ ഫോട്ടോയും ഉണ്ടായിരുന്നു. ഇവര്‍ നഴ്സിംഗ് റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ ആളാണെന്നും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച്‌ കുട്ടിയുടെ പിതാവിന് കൃത്യമായി അറിയാമെന്നും അന്വേഷണ സംഘം പറയുന്നു.

Signature-ad

 ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരില്‍ മൂന്നു പേരെ തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നും ഇന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതിനിടെ കുട്ടിയുടെ പിതാവുമായി സാമ്ബത്തിക ഇടപാട് നടത്തിയെന്നു സംശയിക്കുന്നവരുടെ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെയും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.

ചോദ്യംചെയ്യലിനായി ഹാജരാകണമെന്ന് പിതാവിന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നഴ്സിംഗ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ നേതാവ് കൂടിയാണ് ഇയാള്‍. നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ പേരില്‍ ഇയാള്‍  പലരില്‍ നിന്നായി പണം വാങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

പൊലീസിനു ലഭിച്ച തെളിവുകള്‍ നിരത്തിയാണ് ചോദ്യം ചെയ്യല്‍.ഇയാളുടെ പത്തനംതിട്ടയിലെ ഫ്ളാറ്റില്‍ നിന്നും മൊബൈൽ ഫോൺ ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.ഇയാളുടെ ഇടപെടലില്‍ ചിലര്‍ പണം നല്‍കിയിരുന്നു. എന്നാല്‍ ഈ പണം ഇയാളുടെ അക്കൗണ്ടിലേക്കല്ല നല്‍കിയത്. പകരം സംഘടനയിൽ തന്നെയുള്ള മറ്റുചിലരുടെ പേരിലേക്കാണ് കൈമാറിയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

കസ്റ്റഡിയില്‍ ഉള്ളവരില്‍ നിന്നും ലഭിച്ച വിവരങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസിനു കൈമാറിയിട്ടുണ്ട്.

കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വെള്ളനിറത്തിലുള്ള കാറിനു വ്യാജ നമ്ബര്‍ പ്ലേറ്റ് നിര്‍മിച്ചു നല്‍കിയെന്നു സംശയിക്കുന്ന ചാത്തന്നൂര്‍ ചിറക്കര സ്വദേശിയേയും പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവറേയും പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.ഇത് കൂടാതെയാണ് തെങ്കാശിയിൽ നിന്നും ഇന്ന് മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

അതേസമയം നഴ്സിംഗ് അസോസിയേഷന്റെ പിന്തുണയോടെ ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് കുട്ടിയുടെ പിതാവിന്റെ നീക്കമെന്ന് വിലയിരുത്തൽ.

Back to top button
error: