KeralaNEWS

കോഴിക്കോട്ടു നിന്ന് മൂന്നാറിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ സ്പെഷല്‍ ട്രിപ്പുകള്‍

കോഴിക്കോട്: കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ഡിസംബറില്‍ കോഴിക്കോട്ടുനിന്ന് മൂന്നാറിലേക്ക് യാത്രകള്‍ നടത്തുന്നു.

 രണ്ടുദിവസത്തെ മൂന്നാര്‍ യാത്രയില്‍ അതിരപ്പള്ളി, വാഴച്ചാല്‍, തുമ്ബൂര്‍മുഴി ഡാം, മൂന്നാര്‍, ഇരവികുളം, മാട്ടുപ്പെട്ടി, കുണ്ടള ഡാം, എക്കോ പോയിന്റ്, ഷൂട്ടിങ് പോയിന്റ്, ഗാര്‍ഡൻ എന്നിവ ഉള്‍പ്പെടുന്നു.

2, 9, 16, 23, 30 തീയതികളിലാണ് യാത്രകള്‍. മൂന്നുദിവസത്തെ വാഗമണ്‍ യാത്ര 8, 22 തീയതികളില്‍ പുറപ്പെടും.

Signature-ad

ഗവിയിലേക്ക് രണ്ട് ദിവസയാത്ര 5, 17,22,25 തീയതികളില്‍ പുറപ്പെടും. ബുക്കിങ്ങിന് 9544477954 എന്ന നമ്ബറില്‍ രാവിലെ 9.30 മുതല്‍ ഏഴുവരെ ബന്ധപ്പെടാവുന്നതാണ്.

Back to top button
error: