തിരുവനന്തപുരം പൂജപ്പുരയില്‍ സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശാഭവനില്‍ (പുരുഷ നിര) സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു.39300-83000 രൂപ ശമ്ബള സ്‌കെയിലിലാണ് നിയമനം.
ബി.എസ്.സി നഴ്‌സിങ്/ നഴ്‌സിങ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ജനറല്‍ നഴ്‌സിങ്, സൈക്യാട്രിക് നഴ്‌സിങ്ങില്‍ ഡിപ്ലോമ (അഭികാമ്യം) എന്നീ യോഗ്യതയുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേലധികാരി മുഖേന അപേക്ഷ സമര്‍പ്പിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം മേലധികാരിയുടെ നിരാക്ഷേപപത്രം, അപേക്ഷകന്റെ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഡിസംബര്‍ 15 നകം അപേക്ഷിക്കണം.