KeralaNEWS

തിരുവനന്തപുരത്ത് മണ്ണിടിഞ്ഞുവീണ് അതിഥി തൊഴിലാളി മരിച്ചു

തിരുവനന്തപുരം: വലിയ വേളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍മാണത്തിന്‍റെ ഭാഗമായി മണലെടുക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് അതിഥി തൊഴിലാളി മരിച്ചു.

പശ്ചിമ ബംഗാള്‍ സ്വദേശി രാജ്കുമാര്‍ (34) ആണ് മരിച്ചത്. വൈകുന്നേരം നാലരയോടെയായിരുന്നു അപകടം.

 വലിയ വേളി കുടുംബാരോഗ്യകേന്ദ്രത്തില്‍ ആശുപത്രി കവാടത്തിന്‍റെ നിര്‍മാണ ജോലിക്കായി മണലെടുക്കുന്നതിനിടെ  രാജ്കുമാറിന്‍റെ മുകളിലേക്ക്  മണ്ണിടിഞ്ഞു വീഴുകയായിരുന്നു.

Signature-ad

ഉടൻതന്നെ കൂടെയുണ്ടായിരുന്നവര്‍ നാട്ടുകാരെയും കഴക്കൂട്ടം അഗ്നി രക്ഷാസേനയെയും വിവരമറിയിച്ചു. അഗ്നി രക്ഷാസേന സ്ഥലത്തെത്തി രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷം രാജ്കുമാറിനെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.

Back to top button
error: