ഒന്നര മാസം നീണ്ടുനില്‍ക്കുന്ന ബീച്ച് കാര്‍ണിവലിനും ഫുഡ് ഫെസ്റ്റിനും കാസര്‍കോട് തളങ്കരയിൽ ഇന്ന് (നവംബര്‍ 29) തുടക്കമാവും. വൈകുന്നേരം നാല് മണിക്ക് എൻ.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന മാതൃകാ ഭക്ഷണ തെരുവ് പദ്ധതിയില്‍ സംസ്ഥാനത്തെ ആദ്യത്തെ സ്ട്രീറ്റ് ഫുഡ് ഹബ് സര്‍ട്ടിഫികറ്റ് നേടിയത് തളങ്കര പടിഞ്ഞാര്‍ മലബാര്‍ വാട്ടര്‍ സ്പോര്‍സ് ഫുഡ് കോര്‍ട്ടാണ്.
ജനുവരി 15 വരെ നടക്കുന്ന ഫുഡ് ഫെസ്റ്റിവലില്‍ വിവിധ തരം ഭക്ഷണങ്ങളുടെ വില്പനയും ബീച്ച് കാര്‍ണിവലില്‍ കൊളമ്പസ്, ജയ്ന്റ് വീല്‍, ബ്രേക് ഡാന്‍സ്, ഡ്രാഗണ്‍ ട്രെയിന്‍, കിഡ്സ് ട്രെയിന്‍, കിഡ്സ് – ഫാമിലി ഗെയിംസ് എന്നിവയും വാട്ടര്‍ സ്പോര്‍ട്സില്‍ സ്പീഡ് ബോട്ട്, പെഡല്‍ ബോട്ട്, കയാകിംഗ് എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് മാനജിംഗ് ഡയറക്ടര്‍ ഹംസ കോളിയാട്ട്, ഡയറക്ടര്‍മാരായ റിയാസ് പടിഞ്ഞാര്‍, റശീദ് ഉമര്‍, അബൂ യാസര്‍ കെ.പി എന്നിവര്‍ അറിയിച്ചു.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്മാന് അഡ്വ. വി എം മുനീര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി പി ബിജോയ് മുഖ്യാതിഥിയായിരിക്കും.