ട്രെയിൻ നമ്ബര്‍ 06075 നാഗര്‍കോവില്‍ ജൻക്ഷൻ – പൻവേല്‍
നവംബര്‍ 28, ഡിസംബര്‍ അഞ്ച്, 12, 19, 26, 2024 ജനുവരി രണ്ട്, ഒമ്ബത്, 16 (എല്ലാ ചൊവ്വാഴ്ചകളിലും) തീയതികളില്‍ നാഗര്‍കോവില്‍ നിന്ന് രാവിലെ 11.40ന് പുറപ്പെടും. അടുത്ത ദിവസം രാത്രി 10.20ന് പൻവേലില്‍ എത്തിച്ചേരും.
ട്രെയിൻ നമ്ബര്‍ 06076 പൻവേല്‍ – നാഗര്‍കോവില്‍ ജൻക്ഷൻ
നവംബര്‍ 29, ഡിസംബര്‍ ആറ്, 13, 20, 27, ജനുവരി മൂന്ന്, 10, 17 (എല്ലാ ബുധനാഴ്ചകളിലും) തീയതികളില്‍ രാത്രി 11.50 ന് പൻവേലില്‍ നിന്ന് പുറപ്പെടും. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നാഗര്‍കോവില്‍ എത്തിച്ചേരും.
തമിഴ്നാട്, കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് സര്‍വീസ്.രണ്ട് ട്രെയിനിലേക്കുമുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
എറണാകുളം-ചെങ്കോട്ട-കാരൈക്കുടി സ്‌പെഷ്യല്‍ ട്രെയിന്‍
എറണാകുളത്ത് നിന്ന് തമിഴ്‌നാട്ടിലെ കാരൈക്കുടി വരെ കോട്ടയം-ചെങ്കോട്ട പാതയിലാണ് ട്രെയിന്‍ ഓടുക.ഈ മാസം 30 മുതല്‍ അടുത്തമാസം അവസാനം വരെ വ്യാഴാഴ്ചകളിലായിരിക്കും സര്‍വീസ്.
എറണാകുളത്ത് നിന്ന് രാവിലെ 4.45ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് ഏഴിന് കാരൈക്കുടിയിലെത്തും. തിരികെ രാത്രി 11.30ന് പുറപ്പെട്ട് രാവിലെ 11.30ന് എറണാകുളത്തെത്തും.
എറണാകുളം, തൃപ്പൂണിത്തുറ, വൈക്കം റോഡ്, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്മല, ആര്യങ്കാവ്, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂര്‍, ശങ്കരന്‍കോവില്‍, രാജപാളയം, ശിവകാശി, തിരുത്തങ്കല്‍, വിരുദുനഗര്‍, അറപ്പുകോട്ടൈ, മാനാമധുര, ശിവഗംഗ, കാരൈക്കുടി എന്നിവയാണ് സ്‌റ്റോപ്പുകള്‍.