CrimeNEWS

വീടു വൃത്തിയാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; വാക്കേറ്റത്തിനിടെ തിരിഞ്ഞ് നടന്ന ഭര്‍ത്താവിന്റെ ചെവി കടിച്ചു പറിച്ച് ഭാര്യ

ന്യൂഡല്‍ഹി: കുടുംബ വഴക്കിനിടെ യുവാവിന്റെ ചെവി ഭാര്യ കടിച്ചുമുറിച്ചു. കഴിഞ്ഞ ദിവസം സുല്‍ത്താന്‍പുരി പ്രദേശത്തായിരുന്നു സംഭവം. 45 വയസ്സുകാരനായ ഭര്‍ത്താവിന്റെ വലതു ചെവിയാണു കടിച്ചെടുത്തത്. ചെവിയുടെ മുകള്‍ഭാഗം വേര്‍പെട്ടതിനെ തുടര്‍ന്നു യുവാവ് ശസ്ത്രക്രിയയ്ക്കു വിധേയനായി. ഭര്‍ത്താവ് നല്‍കിയ പരാതിപ്രകാരം യുവതിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറഞ്ഞു.

”കഴിഞ്ഞദിവസം രാവിലെ 9.20ന് വീട്ടിലെ മാലിന്യം പുറത്തേക്കു കളയാനായി ഞാന്‍ പോയി. വീട് വൃത്തിയാക്കണമെന്നു ഭാര്യയോടു പറഞ്ഞു. തിരികെ വന്നപ്പോള്‍ അകാരണമായി എന്നോടു വഴക്കിട്ടു. വീട് വില്‍ക്കാനും അതില്‍നിന്നു കിട്ടുന്ന പണത്തിന്റെ പങ്കു കൊടുക്കാനും ആവശ്യപ്പെട്ടു. കുട്ടികളുമായി അവര്‍ വേറെ താമസിക്കാമെന്നും പറഞ്ഞു. വാക്കുതര്‍ക്കത്തിനിടെ എന്നെ ഇടിക്കാനും തള്ളാനും ശ്രമിച്ചു.

Signature-ad

ഞാന്‍ വീടിനു പുറത്തേക്കിറങ്ങി. അപ്പോള്‍ ഭാര്യ പിന്നിലൂടെ വന്ന് പിടിക്കുകയും ദേഷ്യത്തില്‍ വലതു ചെവിയുടെ മുകള്‍ഭാഗം കടിച്ചു പറിക്കുകയും ചെയ്തു. ചോരയൊലിച്ചുനിന്ന എന്നെ മകനാണു മംഗള്‍പുരിയിലെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് രോഹിണിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. അവിടെയാണു ശസ്ത്രക്രിയ നടത്തിയത്.” പൊലീസിനു നല്‍കിയ പരാതിയില്‍ യുവാവ് വ്യക്തമാക്കി.

Back to top button
error: