വാഷിങ്ടണ്‍: യു.എസിലെ വെര്‍മോണ്ടില്‍ കോളജ് വിദ്യാര്‍ഥികളായ ഫലസ്തീന് യുവാക്കള്‍ക്ക് നേരെ വെടിവെപ്പ്. വെര്‍മോണ്ടില്‍ യൂണിവേഴ്സിറ്റി ക്യാമ്ബസിന് സമീപത്ത് വെച്ചാണ് സംഭവം.
ഹിസാം അവര്ഥാനി, കിന്നന് അബ്ദുല്‍ ഹമീദ്, തസീം അഹമ്മദ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബര്‍ലിങ്ടണ്‍ പൊലിസ് വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു. ഇവരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
സുഹൃത്തിന്റെ വീട്ടില്‍ വിരുന്നിന് പോകും വഴിയാണ് യുവാക്കള്‍ക്ക് നേരെ വധ ശ്രമമുണ്ടായതെന്ന് പൊലിസ് പറഞ്ഞു. പ്രോസ്പെക്ട് സ്ട്രീലെത്തിയപ്പോള് അക്രമി യുവാക്കള്ക്കരികിലെത്തുകയും പ്രകോപനം ഒന്നുമില്ലാതെ നാല് റൗണ്ട് വെടിയുതിര്‍ക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ശേഷം അക്രമി ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും, അക്രമിയെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും എഫ്.ബി.ഐ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.