തെരഞ്ഞെടുപ്പ് ദിവസമായ ശനിയാഴ്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു
പരമ്ബരാഗത രാജസ്ഥാനി വേഷമണിഞ്ഞാണ് യുവതികള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിക്കുന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇവര്‍ നൃത്തം ചെയ്യുകയും ബിജെപി പതാക വീശുകയും ഇത്തവണ ബിജെപി സര്‍ക്കാര്‍ എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നുണ്ട്. സവായി മധോപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കിരോലിലാല്‍ മീണയ്ക്കു വേണ്ടിയും സിന്ദാബാദ് വിളിക്കുന്നുണ്ട്.
കിരോലിലാലിന്റെ ഇൻസ്റ്റ്ഗ്രാം പേജിലാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. പിന്നീട് നേതാക്കളും പ്രവര്‍ത്തകരും വീഡിയോ പങ്കുവച്ചു. ഇതോടെ വീഡിയോ വൈറലാകുകയായിരുന്നു.
സംസ്ഥാനത്ത് ശനിയാഴ്ച ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 74 ശതമാനം പോളിങ് നടന്നതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ജയ്‌സല്‍മേര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്- 82.32 ശതമാനം. കുറവ് പാലിയിലും – 65.12 ശതമാനം. ആകെ 199 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പു നടന്നത്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.നിലവിൽ രാജസ്ഥാനിൽ കോൺഗ്രസാണ് അധികാരത്തിലുള്ളത്.