LIFEMovie

സഹായിക്കാൻ ആരുമില്ല; പഴയകാല സിനിമാ പ്രവർത്തകർക്കൊപ്പം നടി ഫിലോമിനയുടെ ഭർത്താവും പത്തനാപുരം ഗാന്ധി ഭവനിലേക്ക് 

പത്തനാപുരം: പഴയകാല സിനിമാ പ്രവർത്തകരായ ടി.പി. മാധവന്‍, ചന്ദ്രമോഹന്‍, സിനിമാമംഗളം കൃഷ്ണന്‍കുട്ടി തുടങ്ങിയവർക്കൊപ്പം പ്രേം നസീറിന്റെ സഹായിയും നടി ഫിലോമിനയുടെ ഭർത്താവുമായ സണ്ണിയും പത്തനാപുരം ഗാന്ധി ഭവനിലേക്ക്.

ആന്റണി എന്ന വ്യക്തിയെ ആണ് ഫിലോമിന  ആദ്യം വിവാഹം കഴിച്ചത്. സിനിമയിലെത്തും മുന്നേ തന്നെ നാലു വര്‍ഷത്തെ ദാമ്ബത്യത്തിനൊടുവില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

തുടര്‍ന്നാണ് നടന്‍ പ്രേംനസീറിന്റെ ഡ്രൈവറായ സണ്ണിയുമായി നടി പ്രണയത്തിലായതും വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച്‌ ജീവിക്കുവാനും തുടങ്ങിയത്. ഇന്ന് ആരോരും തുണയില്ലാതെ പത്തനാപുരം ഗാന്ധിഭവനില്‍ അഭയം തേടിയിരിക്കുകയാണ് സണ്ണി.

Signature-ad

സണ്ണിക്കിപ്പോൾ 82 വയസായി. നടി ഫിലോമിനയുടെ കൂടെ മരണം വരെ ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവന്‍. സണ്ണിയോട് വിവാഹം കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലാ എന്നാണ് മറുപടി. എന്നാല്‍ നടി ഫിലോമിനയുടെ മരണം വരെ കൂടെ ഉണ്ടായിരുന്നു. ഇരുവര്‍ക്കും ഒരു മകനും ഉണ്ട്. ജോസഫ് എന്നാണ് പേര്. മകന്റെ വിവാഹം നടത്തിയതും സണ്ണി തന്നെയാണ്.

പക്ഷേ ഫിലോമിനയുടെ മരണത്തോടെ സണ്ണി ഏകനായി.പിന്നീട് ചെന്നൈയിലായിരുന്നു താമസം. പ്രേംനസീറിന്റെ ഡ്രൈവറായിരുന്ന സണ്ണിയ്ക്ക് അദ്ദേഹത്തിന്റെ മരണ ശേഷം വരുമാനം നിലച്ചു. അതോടെ നസീര്‍ സിനിമകളുടെ സംപ്രേഷണാവകാശം ചാനലുകള്‍ക്ക് വാങ്ങി നല്‍കുമ്ബോള്‍ കിട്ടുന്ന കമ്മിഷന്‍ ആയിരുന്നു സണ്ണിയുടെ ഏക വരുമാന മാര്‍ഗം. പ്രേംനസീര്‍ വാങ്ങിനല്‍കിയ സ്ഥലവും ചെറിയ ഒരു വീടും നാട്ടില്‍ സ്വന്തമായിട്ടുണ്ട്. അതുപക്ഷേ സഹോദരിയുടെ കൈവശമാണ്. അവകാശം പറഞ്ഞ് സണ്ണി ഇന്നുവരെ സഹോദരിയുടെ അടുത്ത് പോയിട്ടില്ല. ഇടയ്ക്ക് അവിടെ പോയാല്‍ 10 ദിവസത്തില്‍ കൂടുതല്‍ നിന്നാല്‍ ചേട്ടന്‍ എന്നാണ് തിരികെ പോകുന്നതെന്ന് സഹോദരി ചോദിച്ചിരുന്നു.

ഫിലോമിന മരിക്കുമ്ബോള്‍ സ്വത്തിന്റെ ഒരു ഭാഗം സണ്ണിക്ക് കൊടുക്കണമെന്ന് എഴുതി വച്ചിരുന്നു. എങ്കിലും ഇന്നുവരെ മകന്‍ കൊടുക്കാനോ മകനോട് ചോദിക്കാനോ സണ്ണി തയ്യാറായിട്ടില്ല.

ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയാല്‍ എവിടെ പോകുമെന്ന ചോദ്യത്തിന് ഗാന്ധിഭവനിലേക്കുള്ള വഴി ചൂണ്ടിക്കാണിച്ചത് തിരക്കഥാകൃത്തും സംവിധായകനുമായ ശരത്ചന്ദ്രനാണ്. ചെന്നൈയില്‍ നിന്ന് ഒറ്റയ്ക്ക് വണ്ടി കയറുമ്ബോള്‍ ഉടുതുണിയും കുറേ ഓര്‍മകളും മാത്രമാണ് സണ്ണിക്ക് ഉണ്ടായിരുന്നത്. പത്തനാപുരത്തെ ഗാന്ധിഭവനില്‍ സണ്ണി ഇനി ഒറ്റക്കല്ല. പഴയ സുഹൃത്തുക്കളായ ടി.പി. മാധവന്‍, ചന്ദ്രമോഹന്‍, സിനിമാമംഗളം കൃഷ്ണന്‍കുട്ടി തുടങ്ങി ആയിരത്തി മുന്നൂറിലധികം കുടുംബാംഗങ്ങള്‍. ശിഷ്ടകാലം അവര്‍ക്കൊപ്പം ജീവിക്കാനാണ് സണ്ണിയുടെ തീരുമാനം.

Back to top button
error: