NEWSWorld

ലുലുവില്‍ നിരവധി വൻ  ഒഴിവുകള്‍, അഭിമുഖം കേരളത്തില്‍ രണ്ടിടത്ത്; തീയതിയും വിശദാംശങ്ങളും വായിക്കൂ

    കോഴിക്കോട്:  വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ഗള്‍ഫിലും ഇന്‍ഡ്യയിലുമായി നിരവധി ശാഖകളുള്ള വ്യാപാര ശൃംഖലയായ ലുലുവില്‍ നിരവധി ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ തേടുന്നു. കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങിൽ ഉടൻ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. വിസ സൗജന്യമായിരിക്കും. കമ്പനി നേരിട്ടാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. എറണാകുളത്തും തിരുവനന്തപുരത്തും വൈകാതെ റിക്രൂട്ട്മെന്റ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

വാക് ഇന്‍ ഇന്റര്‍വ്യൂ വിശദാംശങ്ങള്‍

Signature-ad

◾കണ്ണൂര്‍ (28.11.2023)
സാധു കല്യാണ മണ്ഡപം, താന

◾കോഴിക്കോട് (30.11.2023)
ആസ്പിന്‍ കോര്‍ട്ട് യാര്‍ഡ്‌സ്
ലയണ്‍സ് പാര്‍ക്ക്, ബീച്ച് റോഡ്

രണ്ടിടത്തും റിപ്പോര്‍ട് ചെയ്യണ്ട സമയം: രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ

ഒഴിവുകള്‍

◾സെയില്‍സ്മാന്‍/കാഷ്യര്‍
യോഗ്യത: പ്ലസ് ടു, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി: 20-28

◾കുക്ക്
സാന്‍ഡ്വിച്ച്, ഷവര്‍മ, സാലഡ് മേക്കര്‍
ബേക്കര്‍
മധുരപലഹാരങ്ങള്‍   ഉണ്ടാക്കുന്നയാള്‍ (Confectioner)
മത്സ്യവ്യാപാരി (Fishmonger)
ടെയ്ലര്‍
സെക്യൂരിറ്റി
ഇലക്ട്രീഷ്യന്‍
പ്ലംബര്‍
മോഷന്‍ ഗ്രാഫിക് ഡിസൈനര്‍
ഗ്രാഫിക് ഡിസൈനര്‍
ആര്‍ട്ടിസ്റ്റ്

യോഗ്യത: ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി: 23-35

◾അക്കൗണ്ടന്റ് (എം.കോം)
സെയില്‍സ്/മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് (എംബിഎ മാര്‍ക്കറ്റിംഗ്)
ഐടി സപ്പോര്‍ട്ട് സ്റ്റാഫ് (ബിസിഎ / ഐടിയില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ)

യോഗ്യത: ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി: 30 വയസ് വരെ

ശ്രദ്ധിക്കുക

  1. ഇന്റര്‍വ്യൂവിന് വരുന്നവര്‍ വിശദമായ ബയോഡാറ്റ, കളര്‍ പാസ്പോര്‍ട്ട് കോപ്പി, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ എന്നിവ കൊണ്ടുവരണം.

Back to top button
error: