BusinessTRENDING

നിങ്ങൾക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുണ്ടോ ? ഇനി വ്യത്യസ്ത ബാങ്കിംഗ് ആപ്പുകൾ ഉപയോഗിക്കേണ്ട, എല്ലാ വിവരങ്ങളും ഒറ്റ ആപ്പിൽ ലഭ്യം

ന്നത്തെക്കാലത്ത് മിക്ക നിക്ഷേപകർക്കും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുണ്ടായിരിക്കും. ഈ അക്കൗണ്ടുകളുടെ ബാലൻസും ചെലവുകളും പരിശോധിക്കുന്നതിന് ഉപഭോക്താക്കൾക്ക് വ്യത്യസ്ത ബാങ്കിംഗ് ആപ്പുകൾ ഉപയോഗിക്കേണ്ടി വരുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. എന്നാൽ ഏത് ബാങ്കിലാണ് അക്കൗണ്ടെങ്കിലും എല്ലാ വിവരങ്ങളും ഒറ്റ ആപ്പിൽ ലഭ്യമാക്കുകയാണ് ആക്‌സിസ് ബാങ്കും ഐസിഐസിഐ ബാങ്കും. അക്കൗണ്ട് വിവരങ്ങളെല്ലാം കാണാവുന്ന തരത്തിലുള്ള സിംഗിൾ വ്യൂ ഡാഷ്‌ബോർഡുകൾ ആണ് രണ്ട് ബാങ്കുകളും പുറത്തിറക്കിയിരിക്കുന്നത്. വൺ വ്യൂ എന്ന പേരിലാണ് ആക്‌സിസ് ബാങ്കിന്റെ സിംഗിൾ വ്യൂ ഡാഷ്‌ബോർഡ്. ഐസിഐസിഐ ബാങ്ക് ഐഫിനാൻസ് എന്നാണ് തങ്ങളുടെ ആപ്പിന് നൽകിയിരിക്കുന്ന പേര്. ഒന്നിലധികം മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനുകളുടെ ആവശ്യകത ഇല്ലാതാക്കുന്നതാണ് ഈ ആപ്പുകൾ .എളുപ്പത്തിലും വേഗത്തിലും എല്ലാ ബാങ്ക് ഇടപാടുകളുടെയും സ്നാപ്പ്ഷോട്ട് ഈ ആപ്പിലൂടെ ലഭിക്കും.

ഐസിഐസിഐ ബാങ്കിന്റെ നിലവിലുള്ള ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ് പോർട്ടലിലൂടെയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഐഫിനാൻസിലേക്ക് പ്രവേശിക്കാം.. ഇതിനായി ഐസിഐസിഐ ബാങ്ക് നെറ്റ് ബാങ്കിംഗിലേക്കോ മൊബൈൽ ആപ്ലിക്കേഷനിലേക്കോ ലോഗിൻ ചെയ്യുക. ഐഫിനാൻസ് തിരഞ്ഞെടുത്ത് മൊബൈൽ ഒടിപി പരിശോധന നടത്തുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രിത അക്കൗണ്ട് അഗ്രഗേറ്ററായ സേതുവാണ് ഒടിപി അയക്കുന്നത്.തുടർന്ന് ലിങ്ക് ചെയ്യേണ്ട ബാങ്ക് അക്കൗണ്ടുകൾ തിരഞ്ഞെടുക്കുക. ഒടിപി വഴി അക്കൗണ്ടുകൾ പരിശോധിച്ചുറപ്പിക്കുക, ഐഫിനാൻസ് ഫീച്ചർ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ ട്രാക്ക് ചെയ്യാം. സമാന രീതിയിലാണ് ആക്സിസ് ബാങ്കിന്റെ വൺ വ്യൂവിന്റെയും പ്രവർത്തനം.

Signature-ad

അക്കൗണ്ട് അഗ്രഗേറ്റർ ഫീച്ചറുകൾ ഉപയോഗിക്കുന്നതിന് ബാങ്കുകളുടെ ഉപഭോക്താക്കൾ ഫീസ് നൽകേണ്ടതില്ല.ബാങ്കുകൾ സാമ്പത്തിക വിവര ദാതാക്കൾ (എഫ്‌ഐ‌പി) നൽകുന്ന ഡാറ്റയെയാണ് ഇതിനായി ആശ്രയിക്കുന്നത്. അവ ഒരു തരത്തിലും മാറ്റുകയോ പരിഷ്‌ക്കരിക്കുകയോ ചെയ്യില്ല. അക്കൗണ്ടുകൾ ഡീലിങ്ക് ചെയ്യാനും സൗകര്യമുണ്ട്. ഡിലിങ്ക് ചെയ്‌ത അക്കൗണ്ടുകൾ എപ്പോൾ വേണമെങ്കിലും വീണ്ടും ലിങ്ക് ചെയ്യാം

Back to top button
error: