ശനിയാഴ്ച ആന്‍ഡമാനിനു മുകളില്‍ ചുഴലിക്കാറ്റ് രൂപംകൊള്ളാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇത് ഈ വര്‍ഷത്തെ നാലാമത്തെ കൊടുങ്കാറ്റായി മാറുമെന്നും ഇന്ത്യ, ബംഗ്ലദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ കര തുടാൻ സാധ്യതയുണ്ടെന്നുമാണ് പ്രവചനം.
ചുഴലിക്കാറ്റിന്റെ ദിശ ഒന്നുരണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചറിയാനാകുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. കേരളത്തിലുടനീളം കനത്തമഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. പലജില്ലകളിലും അതിതീവ്ര മഴതന്നെയാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. പ്രത്യേകിച്ചും പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുലാവര്‍ഷത്തിന്റെ രൗദ്രത പ്രകടമാണ്. ജില്ലയില്‍ നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 22ന് ഉച്ചക്ക് ശേഷം ജില്ലയില്‍ ആരംഭിച്ച മഴ വന്‍ നാശനഷ്ടങ്ങളും കെടുതികളും ജില്ലയിലുടനീളം സൃഷ്ടിച്ചു. ജില്ലയിലെ നദികളില്‍ അപകടകരമാംവിധം ജലനിരപ്പ് ഉയര്‍ന്നു.
ചില പ്രദേശങ്ങള്‍ വെള്ളത്താന്‍ ഒറ്റപ്പെടുകയും ചെയ്തു. ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്.അതേസമയം ശബരിമല തീര്‍ത്ഥാടകരെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.