CrimeNEWS

പ്രതിയില്‍നിന്ന് മൊയ്തീനും ബിജുവും ലക്ഷങ്ങള്‍ വാങ്ങി; കരുവന്നൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി മൊഴി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷന്റെ മൊഴി. പ്രതി സതീഷ് കുമാറില്‍ നിന്ന് മുന്‍ മന്ത്രി എ.സി മൊയ്തീന്‍ രണ്ട് ലക്ഷവും മുന്‍ എം.പി പി.കെ ബിജു അഞ്ചു ലക്ഷവും കൈപറ്റിയെന്നാണ് അരവിന്ദാക്ഷന്‍ ഇ.ഡിക്ക് മൊഴി നല്‍കിയത്.

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് കേസിലെ പ്രതി സതീഷ് കുമാറുമായി അടുത്ത ബന്ധമുണ്ടെന്ന് അരവിന്ദാക്ഷന്‍ വെളിപ്പെടുത്തിയതായും ഇ.ഡി കോടതിയില്‍ പറഞ്ഞു. സതീഷ് കുമാറില്‍ നിന്ന് ദേശാഭിമാനി പബ്ലിക്കേഷന്‍സും പണം കൈപ്പറ്റിയെന്ന് ഇ.ഡി വാദിച്ചു.

Signature-ad

2016ലാണ് എ.സി മൊയ്തീന്‍ സതീഷ് കുമാറില്‍ നിന്നും രണ്ട് ലക്ഷം കൈപ്പറ്റിയതെന്നും ഇ.ഡിയോട് അരവിന്ദാക്ഷന്‍ പറഞ്ഞു. ചോദ്യം ചെയ്യലിനിടെയാണ് അരവിന്ദാക്ഷന്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ഇ.ഡി കോടതിയില്‍ വ്യക്തമാക്കി.

പ്രതി സതീഷ് കുമാറില്‍ നിന്ന് ദേശാഭിമാനി പബ്ലിക്കേഷന്‍സ് 2015-16 കാലയളവില്‍ 36 ലക്ഷം രൂപ വാങ്ങിയെന്നാണ് ഇ.ഡി കോടതിയില്‍ അറിയിച്ചത്. രണ്ട് തവണയായി പണം കൈമാറിയതിന്റെ അക്കൗണ്ട് വിവരങ്ങള്‍ ലഭിച്ചെന്നും സതീഷ് കുമാറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇ.ഡി കോടതിയെ അറിയിച്ചു.

 

Back to top button
error: