IndiaNEWS

തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന സ്റ്റേഡിയം തകര്‍ന്നുവീണ് 2 മരണം,10 പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന സ്വകാര്യ ഇൻഡോര്‍ സ്റ്റേഡിയം തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു, പത്ത് പേര്‍ക്ക് പരിക്കേറ്റു.

രംഗറെഡ്ഡി ജില്ലയിലെ മോയിനാബാദില്‍ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സംഭവസമയത്ത് 14 തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നതാണ് പ്രാഥമികവിവരം.

 

Signature-ad

ബിഹാര്‍ സ്വദേശി ബബ്ലു, പശ്ചിമബംഗാള്‍ സ്വദേശി സുനില്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ തൊഴിലാളികളെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: