തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ പെര്‍മിറ്റ് ഫീസ് കുത്തനെകൂട്ടി ഗതാഗതവകുപ്പിന്റെ കരട് വിജ്‌ഞാപനം.
കാറുകളുടെ ഫീസ് 760 രൂപയില്‍നിന്ന് ആയിരത്തിലേക്ക് ഉയര്‍ത്തി.
14 മുതല്‍ 21 സീറ്റ് വരെയുള്ള കോണ്‍ട്രാക്‌ട് കാര്യേജ് വാഹനങ്ങള്‍ക്ക് 4,500 രൂപയാണു പുതിയ നിരക്ക്. മുമ്ബ് ഇത് 2,800 രൂപയായിരുന്നു. 21 സീറ്റിന് മുകളിലുള്ളവയുടേത് 5,250 രൂപയായി വര്‍ധിപ്പിച്ചു. നിലവില്‍ ഇത് 3,960 രൂപയാണ്. ഇടത്തരം ഗുഡ്‌സ് വാഹനങ്ങളുടേത് (എല്‍.ജി.വി) 1,170 രൂപയില്‍നിന്ന് 1,500 ആയി വര്‍ധിക്കും. എല്‍.ജി.വിക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് 2,250 രൂപയിലേക്കാണ് ഉയര്‍ത്തിയത്. നിലവില്‍ ഇത്തരം വാഹനങ്ങള്‍ക്ക് 1,870 രൂപയാണ് പെര്‍മിറ്റിനായി നല്‍കേണ്ടത്.
സ്വകാര്യ ബസുകള്‍ക്കും നിരക്കുവര്‍ധന ബാധകമാണ്. 5,900 രൂപയില്‍നിന്ന് 8,250 രൂപയായി ഉയരും. സ്വകാര്യബസുകളുടെ താല്‍ക്കാലിക പെര്‍മിറ്റ് നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്.