KeralaNEWS

വിജയ് ഹസാരെ ട്രോഫി; കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും

തിരുവനന്തപുരം:വിജയ് ഹസാരെ ട്രോഫിക്കായുളള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണാണ് ക്യാപ്റ്റൻ.

കര്‍ണാടകയില്‍ നിന്ന് ഈ സീസണില്‍ കേരളത്തിലെത്തിയ ശ്രേയാസ് ഗോപാലും മുന്‍ നായകന്‍ സച്ചിന്‍ ബേബിയും ടീമില്‍ ഇടം പിടിച്ചു.

രോഹന്‍ കുന്നുമ്മലാണ് ഉപനായകന്‍. വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, അബ്ദുല്‍ ബാസിത്ത്, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്ബി എന്നിവരും ടീമിലുണ്ട്.

Signature-ad

ഈ മാസം 23നാണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുന്നത്. ഗ്രൂപ്പ് എയില്‍ കരുത്തരായ മുംബൈ, സൗരാഷ്‌ട്ര ഒഡീഷ, റെയില്‍വേയ്‌സ്, ത്രിപുര, സിക്കിം, പോണ്ടിച്ചേരി എന്നിവര്‍ക്കൊപ്പമാണ് കേരളം. 23ന് സൗരാഷ്‌ട്രയ്‌ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

കേരള ടീം: സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, സച്ചിന്‍ ബേബി,അബ്ദുല്‍ ബാസിത്ത്, ശ്രേയാസ് ഗോപാല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്ബി, സല്‍മാന്‍ നിസാര്‍, അജ്‌നാസ് എം, അഖില്‍ സ്‌കറിയ, ബേസില്‍ എന്‍പി, അകിന്‍ സത്താര്‍, മിഥുന്‍ എസ്.

Back to top button
error: