ലക്നൗ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മിന്നും ബൗളര്‍ മുഹമ്മദ് ഷമിക്ക് സമ്മാനം പ്രഖ്യാപിച്ച് ഉത്തർ പ്രദേശ് സർക്കാർ.
ന്യൂസിലൻഡിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ ഷമിയുടെ ജന്മനാട്ടില് ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അറിയിച്ചു.
ഉത്തര്‍പ്രദേശിലെ അംരോഹ സ്വദേശിയാണ് മുഹമ്മദ് ഷമി. താരത്തിന്റെ ഗ്രാമമായ സഹസ്പൂര്‍ അലിനഗറില്‍ മിനി സ്റ്റേഡിയവും ഓപ്പണ്‍ ജിമ്മും നിര്‍മിക്കാനാണ് യുപി സര്‍ക്കാര്‍ തീരുമാനം.
ഈ സ്റ്റേഡിയത്തില്‍ വിവിധ തരത്തിലുള്ള കായിക വിനോദങ്ങള്‍ക്കുള്ള സൗകര്യം ഉണ്ടായിരിക്കും. പരിശീലനത്തിനുള്ള ക്രമീകരണങ്ങളും ഒരുക്കും. സമീപ ജില്ലകളിലുള്ള കളിക്കാര്‍ക്കും സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താൻ കഴിയും.