KeralaNEWS

നവകേരള സദസിൽ പ്രതിപക്ഷ എംഎൽഎമാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ, അവർ പങ്കെടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

കാസർകോട്: നവകേരള സദസിൽ പ്രതിപക്ഷ എംഎൽഎമാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. അവരുടെ വിയോജിപ്പ് തുറന്നു പ്രകടിപ്പിക്കാൻ ഉള്ള അവസരമായിരുന്നു. അവർ പങ്കെടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. വിവാദങ്ങൾക്കിടെ നവകേരള സദസ് ഇന്ന് കാസർകോഡ് നിന്നാരംഭിക്കും.

നവകേരള സദസ്സിനുള്ള ഫണ്ട്‌ കണ്ടെത്തിയത് സ്പോൺസർഷിപ്പിലൂടെയാണ്. സർക്കാരിന്റെ പണം ചിലവഴിക്കുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് അവർ സ്വകാര്യ ആവശ്യത്തിനല്ല ഉപയോഗിക്കുന്നത്. കെഎസ്ആർടിസിയുടെ ബസ്സാണത്. നവകേരള സദസ്സ് കഴിഞ്ഞാൽ കെഎസ്ആർടിസി തന്നെ ആ ബസ് ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

Signature-ad

ഈ പരിപാടിയെ കുറിച്ചുള്ള വിമർശനം ഉന്നയിക്കാൻ ഉള്ള അവസരം പോലും പ്രതിപക്ഷ എംഎൽഎമാർ ഇല്ലാതാക്കിയിരിക്കുകയാണ്. പ്രതിപക്ഷ എം എൽ എമാരുടെ മണ്ഡലത്തിലും നടക്കുന്ന പരിപാടിയാണ്. മാറി നിൽക്കുന്ന എംഎഎൽമാർ ഇനിയെങ്കിലും ഇക്കാര്യം മനസിലാക്കി സദസ്സിൽ പങ്കെടുക്കണം. ഉമ്മൻ‌ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടി ആൾക്കൂട്ടം കാരണം ലക്ഷ്യം കണ്ടില്ല. എന്നാൽ നവകേരള സദസ്സ് ശാസ്ത്രീയമായാണ് സംഘടിപ്പിക്കുന്നതെന്നും ദേവർകോവിൽ പറഞ്ഞു.

Back to top button
error: