തിരുവനന്തപുരം: മദ്രസയിലെത്തിയ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശി ഉള്‍പ്പെടെ മൂന്ന് ഉസ്താദുമാര്‍ അറസ്റ്റിലായി. കുളത്തൂപ്പുഴ ഓന്തുപച്ച തടത്തരികത്ത് എല്‍.സിദ്ധിഖ് (24), തൊളിക്കോട് പുളിമൂട് സബീന മന്‍സിലില്‍ എസ്.മുഹമ്മദ് ഷമീര്‍ (28), ഉത്തര്‍പ്രദേശിലെ ഖേരി ജില്ലയില്‍ ഗണേഷ്പുര്‍ ഖൈരിയില്‍ മുഹമ്മദ് റാസാളള്‍ ഹഖ് (30) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഒരു വര്‍ഷമായി പ്രതികള്‍ നെടുമങ്ങാട്ട് മദ്രസ നടത്തിവരികയായിരുന്നു. ഇവിടെ വച്ച് കൊച്ചുകുട്ടികളെ പലവട്ടം പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയരാക്കുകയായിരുന്നുവെന്നാണ് പരാതി. രക്ഷിതാക്കള്‍ ഇത് ചോദ്യം ചെയ്തെങ്കിലും പ്രതികള്‍ കുറ്റം സമ്മതിച്ചില്ല. പിന്നീട് സി.ഡബ്ല്യു.സി.ക്ക് പരാതി നല്‍കുകയായിരുന്നു. അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.