സിനിമാ ലോകത്ത് നായികമാർ അനുഭവിക്കുന്ന ധാരാളം പ്രശ്നങ്ങളുണ്ട്. നായികയായി അഭിനയ രംഗത്തേക്ക് കടന്നു വന്നപ്പോള്‍ താൻ നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് നടി സ്വാതി റെഡ്ഢി.
“ഞാന്‍ ആദ്യമായി അഭിനയിച്ച ‘ഡേഞ്ചര’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന് അല്ലരി നരേഷ് എന്നോട് ചില കാര്യങ്ങള്‍ പറഞ്ഞ് തന്നു. നിങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും മോശമായി കണ്ടിട്ടുണ്ടോ എന്നായിരുന്നു പുള്ളി ചോദിച്ചത്. ഇല്ലെന്ന് ഞാൻ പറഞ്ഞതിന് ശേഷം എന്നെ കുറിച്ചുള്ള ഒരു മോശം വീഡിയോ കാണിച്ചു തന്നു. അതു കണ്ടതോടെ എനിക്ക് സിനിമാ രംഗത്തോട്ട തന്നെ വെറുപ്പ് തോന്നി”
പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്വാതിയുടെ പ്രതികരണം.
‘അത് കണ്ടതോട് കൂടി തന്നെ ഇനി സിനിമയില്‍ അഭിനയിക്കുന്നില്ലെന്നും ഇതിവിടം കൊണ്ട് തന്നെ നിര്‍ത്താമെന്നും കരുതി. ഇനി സിനിമ വേണ്ട എന്ന തീരുമാനത്തിലേക്ക് ഞാനെത്തി. പക്ഷേ എന്റെ സുഹൃത്തുക്കള്‍ തന്ന ധൈര്യമാണ് മുന്നോട്ട് നയിച്ചത്. വലിയ താരങ്ങളേ മാത്രമേ ഇങ്ങനെയൊക്കെ ചെയ്യുകയുള്ളു. നീയും അതുപോലെയാണെന്ന് ഒക്കെ പറഞ്ഞതോടെ ഞാനും മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.’ സ്വാതി പറഞ്ഞു.
അതേസമയം, സുബ്രഹ്മണ്യ പുരം എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചതിന് ശേഷമാണ് സ്വാതിയ്ക്ക് മലയാളത്തിലടക്കം നിരവധി അവസരങ്ങൾ ലഭിച്ചത്. സുബ്രമണ്യപുരത്തിലെ പാട്ട് യുവജനങ്ങൾക്കിടയിൽ വലിയ തരംഗമായിരുന്നു.