KeralaNEWS

റിക്രൂട്ട്മെന്റ് ഏജൻസി നടത്തി നാലര കോടി നഷ്ടം, എംഡിഎംഎ  വില്‍പനയ്ക്കിറങ്ങി യുവതിയും 2 സഹചാരികളും അറസ്റ്റിൽ

    ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്‍പന നടത്തിയ യുവതി ഉൾപ്പടെ മൂന്നം​ഗ സംഘം കൊച്ചിയിൽ പിടിയിൽ.   കടവന്ത്രയിലെ ഹോട്ടലിൽനിന്നാണ് ഇവർ പിടിയിലായത്. ഡിജോ ബാബു, റിജു, മൃദുല എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്നു 19 ഗ്രാം എംഡിഎംഎ, 4.5 ഗ്രാം ഹഷീഷ് ഓയിൽ എന്നിവയും പിടികൂടി.

ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്‍പന നടത്തുന്ന പ്രധാനികളാണ് ഇവർ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. വിൽപനയ്ക്കായിട്ടാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.

Signature-ad

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഡിജോയ്‌ക്കും റിജുവിനുമെതിരെ നേരത്തെയും കേസുണ്ട്. ഇരുവരും ചേർന്ന് റിക്രൂട്ട്മെന്റ് ഏജൻസി നടത്തുകയും അതിൽ നാലര കോടിയോളം രൂപ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ തുടർന്നാണ് ഇവർ ലഹരിവിൽപനക്ക്  ഇറങ്ങിയത്.

Back to top button
error: