CrimeNEWS

21കാരിയായ എൻജിനിയറിംഗ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ സഹപാഠിയും സുഹൃത്തുമായ 23കാരന്‍ പിടിയില്‍

ബംഗളൂരു: കര്‍ണാടകയില്‍ 21കാരിയായ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തായ 23കാരന്‍ പിടിയില്‍. കഴിഞ്ഞദിവസം ഹാസന്‍ ജില്ലയിലാണ് സംഭവം നടന്നത്. സുഹൃത്തായ സുചിത്രയെ കൊന്നക്കേസില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായ തേജസിനെയാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ‘ഒരേ എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ഥികളായ തേജസും മരണപ്പെട്ട പെണ്‍കുട്ടിയും തമ്മില്‍ അടുത്ത സൗഹൃദമായിരുന്നു. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കും പതിവായിരുന്നു. സംഭവദിവസം വഴക്കിട്ടതോടെ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തേജസ് തീരുമാനിക്കുകയായിരുന്നു. ഇതിനായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.’ കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

 

Back to top button
error: