KeralaNEWS

എട്ടു വയസ്സുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പ്രതിക്ക് ജീവപര്യന്തംതടവ്

കാട്ടാക്കട: എട്ടു വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ ജീവപര്യന്തം തടവിനും 41 വര്‍ഷത്തെ കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.

വിളപ്പില്‍ തുരുത്തുംമൂല മാടമ്ബാറ പെരുവിക്കോണം ദേവിനിലയത്തില്‍ ശ്രീനിവാസനെ(58)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാര്‍ ശിക്ഷിച്ചത്.

Signature-ad

2016-ലാണ് കേസിനാസ്പദമായ സംഭവം. സഹോദരനൊപ്പം വീട്ടിലെത്തിയ എട്ടു വയസ്സുകാരിയെ ഭീഷണിപ്പെടുത്തി നാലു തവണ പ്രതി പീഡിപ്പിച്ചു. എതിര്‍ത്തപ്പോള്‍ കസേരയിലിരുത്തി കൈകള്‍ പിന്നില്‍ കെട്ടിവെച്ച ശേഷമായിരുന്നു പീഡനം.

സംഭവം പുറത്തുപറയാതിരിക്കാൻ കുട്ടിയെ ഉപദ്രവിക്കുകയും മാതാപിതാക്കള്‍ മരിച്ചുപോകുമെന്നു പറഞ്ഞു ഭയപ്പെടുത്തുകയും ചെയ്തു. സംഭവമറിഞ്ഞ മാതാപിതാക്കള്‍ വിളപ്പില്‍ശാല പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

Back to top button
error: