കോട്ടയം: ഫുട് ബോൾ ടർഫും സയൻസ് പാർക്കും നിരവധി റൈഡുകളുമായ് കോട്ടയം
പബ്ലിക് ലൈബ്രറി അമ്പതു ലക്ഷം രൂപയോളം ചെലവഴിച്ച് നവീകരിച്ച കുട്ടികളുടെ ലൈബ്രറി പാർക്ക് ശിശുദിനമായ ഇന്ന് (ചൊവ്വ) തുറക്കും. രാവിലെ 10ന്
കുട്ടികളുടെ ലൈബ്രറി രാഗം ഹാളിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം
ഇട്ടിച്ചെറിയ,അദ്ധ്യക്ഷത വഹിക്കും. എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ.വി.ബി ബിനു, ലതികാ സുഭാഷ്, റബേക്ക
ബേബി ഏപ്പ് , ഷാജി വേങ്കടത്ത് തുടങ്ങിയവർ പ്രസംഗിക്കും.
കുട്ടികൾക്ക്ഫു ട് ബോൾ കളിക്കുന്നതിനുള്ള ടർഫ്, റോപ് ക്ലൈമ്പർ, നെറ്റ് ക്ലൈമ്പർ, സ്ലൈഡർ, സീസോ, ഡക്ക് സ്ലീംഗ് റൈഡർ, മേരി ഗോ, മങ്കി ബാർ തുടങ്ങിയവക്ക് പുറമേ ഫൗണ്ടനും സജ്ജീകരിച്ചിട്ടുണ്ട്. സൈക്കിൾ ചവിട്ടാൻ
പ്രത്യേക ട്രാക്കും ഒരുക്കിയിട്ടുണ്ട് . നിരവധി റൈഡുകളോടെ
ശാസ്തസത്യങ്ങളുടെ വിസ്മയം ലോകം തുറക്കുന്ന സയൻസ് പാർക്ക് പ്രത്യേകതയാണ്.
നാലുദിവസമായി 2500 ലേറെ കുട്ടികൾ പങ്കെടുത്ത ശിശുദിനാഘോഷങ്ങളുടെ
സമ്മാനദാനവും ഇ ഉദ്ഘാടന ചടങ്ങിന് ശേഷം നടക്കും. മലയാളം
പ്രസംഗമത്സരത്തിൽ (യു.പി)ഒന്നാം സ്ഥാനം ലഭിച്ച അമയ് അരവിന്ദ് ( ഹോളി ഫാമിലി എച്ച് എസ് കോട്ടയം) കുട്ടികളുടെ പ്രധാനമന്ത്രിയായ് ശിശുദിനസന്ദേശം നൽകും. ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ (എൽ.പി ) ഒന്നാം സ്ഥാനം ലഭിച്ച ജൂഡ് ആഞ്ചലോസ് ( സെന്റ് മേരിസ് എൽ.പി.എസ് പാല) അദ്ധ്യക്ഷത
വഹിക്കും. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ , കുട്ടികളുടെ ലൈബ്രറി മുദംഗാദ്ധ്യാപകൻ കുമ്മനം
ഹരീന്ദ്രനാഥ്, സപ്തതി ആഘോഷിക്കുന്ന മുൻ അദ്ധ്യാപിക കലാമണ്ഡലം ദേവകി
അന്തർജനം എന്നിവരെ ചടങ്ങിൽ ആദരിക്കും