KeralaNEWS

വെള്ളച്ചാട്ടം കാണാന്‍ പോയ കൊല്ലങ്കോട് സ്വദേശി മലമുകളില്‍ നിന്ന് വീണു മരിച്ചു

പാലക്കാട്:  വെള്ളച്ചാട്ടം കാണാന്‍ പോയ ആൾ മലമുകളില്‍ നിന്ന് വീണു മരിച്ചു. കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടം കാണാന്‍ പോയ വടവന്നൂര്‍ സ്വദേശി ഗോപീദാസ്(51) ആണ് മരിച്ചത്.

സുഹൃത്തായ ദേവനൊപ്പമാണ് ഇയാൾ വെള്ളച്ചാട്ടം കാണാന്‍ പോയത്. മല മുകളിലേക്ക് മൂന്നു കിലോമീറ്ററോളം കയറിയിരുന്നു.ഇതിനിടയിൽ കാൽ തെറ്റി താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് വിവരം.

Signature-ad

ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: