KeralaNEWS

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ സേവ് കേരള ഫോറം രൂപീകരിച്ചു

കൊച്ചി: പിണറായി വിജയനെ എതിർക്കുന്നവർ ചേർന്ന് സേവ് കേരള ഫോറം രൂപീകരിച്ചു.ജനശക്തി എഡിറ്റര്‍ ജി ശക്തിധരന്‍, കെ എം ഷാജഹാന്‍, പിണറായി സ്വദേശി പാണ്ഡ്യാല ഷാജി തുടങ്ങിയവരാണ് നേതാക്കള്‍.

എറണാകുളം ടൗണ്‍ ഹാളില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തു. പിണറായി വിജയന്‍ സര്‍ക്കാരിനോടും ഇതിനോട് ഒത്തു തീര്‍പ്പുണ്ടാക്കുന്ന യു ഡി എഫ്, ബിജെപി മുന്നണിക്കുമെതിരെയായിരിക്കും പോരാട്ടമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

Signature-ad

ഭാര്യയുടെ സ്വത്ത് തെരെഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ കാണിക്കാത്തതു ചൂണ്ടിക്കാട്ടി മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഉടന്‍ തെരെഞ്ഞെടുപ്പ് കേസ് ഫയല്‍ ചെയ്യും. പിണറായിയെ പ്രതികൂട്ടില്ലാക്കും വിധം വിവിധ കേസുകള്‍ ഏറ്റെടുക്കാനും യോഗം തീരുമാനിച്ചു.

Back to top button
error: