NEWSWorld

ഹമാസ് ഭീകരരുടെ ടണലുകളിൽ വേട്ടനായ്ക്കളെ തുറന്നു വിട്ട് ഇസ്രായേൽ

ഗാസ: ടണലുകളിൽ പതിയിരിക്കുന്ന ഹമാസ് ഭീകരരെ പുറത്ത് ചാടിക്കാൻ വേട്ടനായ്ക്കളെ ഉപയോഗിച്ച് ഇസ്രായേൽ സേന.

ഹമാസ് ഭീകരരെ തെരഞ്ഞുപിടിച്ച്‌ ഇല്ലാതാക്കുന്നതിനായി ഇസ്രായേല്‍ സൈന്യം (ഐഡിഎഫ്) ഇപ്പോള്‍ അവരുടെ ക്രൂരരായ നായ്‌ക്കളെ അഴിച്ചുവിടുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

 നെതന്യാഹുവിന്റെ ഓഫീസ് വക്താവ് ഒഫിര്‍ ഗെൻഡല്‍മാൻ എക്‌സില്‍ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോയില്‍ തുരങ്കത്തില്‍ കൂടി ഹമാസ് ഭീകരനെ ഓടിക്കുന്ന നായയെ കാണാം. അതിന്റെ പുറത്തായി ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്.

Signature-ad

പ്രാണരക്ഷാര്‍ത്ഥം ഓടുന്ന ഹമാസ് ഭീകരന് മേല്‍ അല്‍പ്പസമയത്തിനുള്ളില്‍ നായ പിടിമുറുക്കുന്നതും, ഭീകരൻ ഉച്ചത്തില്‍ കരയുന്നതും വീഡിയോയിലുണ്ട് . നായ അതിക്രൂരമായി ഭീകരനെ കടിച്ച്‌ വലിക്കുന്നതും ഭീകരൻ കൊല്ലപ്പെടുത്തതും വീഡിയോയില്‍ കാണാം.

Back to top button
error: