തിരുവനന്തപുരം: സപ്ലൈകോയിൽ 13 സാധനങ്ങളുടെ വില വര്‍ധിപ്പിക്കാൻ തീരുമാനം.ഏഴ് വർഷങ്ങൾക്ക് ശേഷമാണ് വില വർധിപ്പിക്കുന്നത്.വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് നേരത്തെ സപ്ലൈകോ ആവശ്യപ്പെട്ടിരുന്നു.
ചെറുപയര്‍, വന്‍ പയര്‍, ഉഴുന്ന്, വെളിച്ചെണ്ണ, ജയ അരി , തുവരപരിപ്പ്, കുറുവ അരി, കടല, മല്ലി, പഞ്ചസാര, മുളക്, പച്ചരി എന്നീ സാധനങ്ങള്‍ക്കാണ് വില വര്‍ധിപ്പിക്കുക.
എല്‍ഡിഎഫ് സർക്കാരിന്റെ ആദ്യ പ്രകടനപത്രികയിൽ അഞ്ച് വർഷം 13 നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടില്ലെന്ന് അറിയിച്ചിരുന്നു.