റിയാദ്: സൗദി അറേബ്യയില്‍ വ്യാജ എന്‍ജിനീയറിങ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ പ്രവാസിക്കെതിരേ നടപടി. പ്രതിക്ക് കോടതി ഒരു വര്‍ഷം തടവും പിഴ ശിക്ഷയും വിധിച്ചു. ശിക്ഷാ കാലയളവ് പൂര്‍ത്തിയാവുന്ന മുറയ്ക്ക് പ്രതിയെ നാടുകടത്താനും ഉത്തരവുണ്ട്.
അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനായി സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സിന് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് വ്യാജമാണെന്ന് തെളിഞ്ഞത്. സ്വന്തം രാജ്യത്തെ സര്‍ക്കാര്‍ മിലിട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരിലുള്ള മെക്കാനിക്കല്‍ ടെക്നോളജി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റാണ് പ്രതി സമര്‍പ്പിച്ചിരുന്നത്.
സൗദി എന്‍ജിനീയറിങ് കൗണ്‍സില്‍ നടത്തിയ പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ഫയല്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.