NEWSWorld

സൈനികര്‍ക്കെതിരായ ആക്രമണത്തില്‍ തിരിച്ചടിച്ച്‌ അമേരിക്ക;ഇറാന്റെ ആയുധ സംഭരണകേന്ദ്രത്തില്‍ വ്യോമാക്രമണം ; 9 മരണം

വാഷിംഗ്ടണ്‍: യുഎസ് സൈനികര്‍ക്കെതിരായ ആക്രമണത്തില്‍ തിരിച്ചടിച്ച്‌ അമേരിക്ക. കിഴക്കൻ സിറിയയിലെ ഇറാനുമായി ബന്ധപ്പെട്ട ആയുധ സംഭരണ കേന്ദ്രത്തില്‍ യുഎസ് യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു.

ആക്രമണത്തില്‍ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളിലെ ഒമ്ബത് പേര്‍ കൊല്ലപ്പെട്ടതായി സിറിയൻ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമൻ റൈറ്റ്‌സ് വാര്‍ മോണിറ്റര്‍ അറിയിച്ചു.

അമേരിക്കൻ സൈനികര്‍ക്കെതിരായ ആക്രമണത്തിന് മറുപടിയായിട്ടാണ് കിഴക്കൻ സിറിയയിലെ ഇറാനുമായി ബന്ധമുള്ള ആയുധ സംഭരണ കേന്ദ്രത്തില്‍ യുഎസ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.

Signature-ad

ഒക്ടോബര്‍ 17 മുതല്‍ ഇറാഖിലെയും സിറിയയിലെയും യുഎസ് താവളങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച്‌ 40-ലധികം ആക്രമണങ്ങളാണ് ഉണ്ടായത്.

Back to top button
error: