Lead NewsNEWS

ശബരിമല മകരവിളക്ക് ജനുവരി 14 ന്, ഒരുക്കങ്ങൾ പൂർത്തിയായി…

2021 വർഷത്തെ മകരവിളക്കിനായുള്ള ഒരുക്കങ്ങൾ ശബരിമല സന്നിധിയിൽ പൂർത്തിയായി.മകരവിളക്ക് ദർശനപുണ്യം നേടാനും തിരുവാഭരണം ചാർത്തിയുള്ള ഭഗവാൻ അയ്യപ്പ സ്വാമിയുടെ ദീപാരാധന കണ്ട് തൊഴാനും എത്തിച്ചേരുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ക്രമീകരിച്ചു കഴിഞ്ഞു.

ജനുവരി 14 ന് ആണ് മകരവിളക്കും തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധനയും. ജനുവരി 14 ന് പുലർച്ചെ 5 മണിക്ക് നട തുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. തുടർന്ന് മണ്ഡപത്തിൽ ഗണപതി ഹോമം ഉണ്ടാകും. 7.30 ന് ഉഷപൂജ. 8.14 ന് ആണ് ഭക്തിനിർഭരമായ മകരസംക്രമപൂജ നടക്കുക. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നും പ്രതിനിധിയുടെ കൈവശം കൊടുത്തു വിടുന്ന നെയ്യ്തേങ്ങയിലെ നെയ്യ് കലിയുഗവരദ വിഗ്രഹത്തിൽ അഭിഷേകം നടത്തി പൂജചെയ്യുന്നതാണ് മകരസംക്രമ പൂജ.പൂജ കഴിഞ്ഞ് തന്ത്രി കണ്ഠരര് രാജീവരര് ഭക്തർക്ക് പ്രസാദം വിതരണം ചെയ്യും.

Signature-ad

അന്ന് 25 കലശാഭിഷേകത്തിനു ശേഷം 12.30 ന് ഉച്ചപൂജ നടക്കും. 1 മണിക്ക് നട അടയ്ക്കും. വൈകുന്നേരം 5 മണിക്ക് നട തുറക്കും. 5.15 ന് ക്ഷേത്ര ശ്രീകോവിലിൽ പൂജിച്ച മാലകളും അണിഞ്ഞ് ദേവസ്വം പ്രതിനിധികൾ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിക്കുന്നതിനായി ശരംകുത്തിയിലേക്ക് പോകും. 5.30ന് ശരംകുത്തിയിൽ സ്വീകരണ ചടങ്ങുകൾ നടക്കും. 6.20ന് സന്നിധാനത്തേക്ക് കൊണ്ടുവരുന്ന തിരുവാഭരണ പേടകങ്ങൾക്ക് പതിനെട്ടാം പടിക്ക് മുകളിൽ, കൊടിമരത്തിനു മുന്നിലായി ദേവസ്വം മന്ത്രിയും ,ദേവസ്വം ബോർഡ് പ്രസിഡൻ്റ് , ബോർഡ് അംഗങ്ങൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവരും ചേർന്ന് ആചാരപ്രകാരം വണങ്ങിയുള്ള സ്വീകരണം നൽകും.

തുടർന്ന് സോപാനത്തിലെത്തിക്കുന്ന തിരുവാഭരണ പേടകം തന്ത്രിയും മേൽശാന്തിയുചേർന്ന് ശ്രീകോവിലിനകത്തേക്ക് ഏറ്റു വാങ്ങും. ശേഷം 6.30ന് മകരസംക്രമ സന്ധ്യയിൽ തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധന നടക്കും. ദീപാരാധന കഴിയുമ്പോൾ പൊന്നമ്പലമേട്ടിൽ മകരവിളക്കും ആകാശത്ത് മകരജ്യോതിയും തെളിയും. ഈ സമയം സന്നിധാനവും പരിസരവും ശരണ മന്ത്രങ്ങളാൽ മുഖരിതമാകും.14 ന് രാത്രി മണി മണ്ഡത്തിൽ കളമെഴുത്തും പാട്ടും പൂജയും നടക്കും. തുടർന്ന് പതിനെട്ടാം പടിക്ക് മുന്നിലേക്കുള്ള എഴുന്നെള്ളത്തിനും ആരംഭമാകും.15, 16, 17,18 തീയതികളിൽ എഴുന്നെള്ളത്ത് നടക്കും.19 ന് ആണ് ശരംകുത്തിയിലേക്കുള്ള എഴുന്നെള്ളത്ത്.

അന്ന് രാത്രി 9 മണിക്ക് ഹരിവരാസനം പാടി നട അടച്ച ശേഷം മാളികപ്പുറത്ത് ഗുരുസി നടക്കും.19 വരെ മാത്രമെ ഭക്തർക്ക് കലിയുഗവരദ ദർശനത്തിനുള്ള അവസരം ഉണ്ടാവുകയുള്ളൂ.20ന് പുലർച്ചെ 5ന് നട തുറക്കും. 5.30ന് ഗണപതി ഹോമം. തുടർന്ന് രാജകുടുംബാംഗങ്ങൾ ദർശനം നടത്തിയശേഷം തിരുനട രാവിലെ 6.30 ഓടെ ഹരിവരാസനം പാടി അടയ്ക്കുന്നതാണ്.അങ്ങനെ മകരവിളക്ക് ഉൽസവത്തിനും പരിസമാപ്തിയാകും.

മകരവിളക്ക് –പ്രത്യേക പൂജക്രിയാവിവരങ്ങൾ

• 12-01-2021ചൊവ്വാഴ്ച (1196 എം .ഇ ധനു 28) വൈകീട്ട്—- പ്രാസാദ ശുദ്ധി ക്രിയകൾ —
ആചാര്യവരണം ,പ്രാസാദശുദ്ധി ,ഗണപതിപൂജ രാക്ഷോഘ്‌നഹോമം വാസ്തുഹോമം ,വാസ്തുകലശം, രക്ഷാകലശം, വാസ്തുബലി വാസ്തുപുണ്യാഹം ,അത്താഴപൂജ, തുടർന്ന് ഹരിവരാസനം….

•13-01-2021ബുധനാഴ്ച (1996 എം .ഇ ധനു 29) രാവിലെ —– ബിംബ ശുദ്ധി ക്രിയകൾ……
ഗണപതിഹോമം ,ബിംബശുദ്ധി ,കലശപൂജകൾ ,ചതുർശുദ്ധി ,ധാര ,പഞ്ചഗവ്യം ,പഞ്ചകം , ഇരുപത്തിയഞ്ചു കലശം പൂജകൾ
ഉഷഃ പൂജയ്ക്ക് ശേഷം ബിംബശുദ്ധികലശാഭിഷേകം നടക്കും.
ഉച്ചക്ക് ഇരുപത്തിയഞ്ചു കലശാഭിഷേകം

•14-01-2021(1996 എം .ഇ മകരം1) വ്യാഴാഴ്ച രാവിലെ 5 മണിക്ക് നട തുറക്കും. തുടർന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടക്കും. 8.14 ന് മകരസംക്രമപൂജ….

• 15.01.2021
നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ

• 16.01.2021
നെയ്യഭിഷേകം, ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ

• 17.01.2021
നെയ്യഭിഷേകം, കളഭാഭിഷേകം,പടിപൂജ

• 18.01.2021
നെയ്യഭിഷേകം,കളഭാഭിഷേകം, പടിപൂജ
നെയ്യഭിഷേകം 18.01.2021 വരെ മാത്രം

• 19.01.201
പടിപൂജ , മാളികപ്പുറം ഗുരുസി

• 20.01.2021
തിരുനട തുറക്കൽ രാവിലെ 5 ന്
രാവിലെ 6.30 ന് തിരുനട അടയ്ക്കും.

Back to top button
error: