LocalNEWS

മോഷണം വ്യാപകം, വീടിന്റെ വാതിൽ തകർത്ത്  ഉറങ്ങിക്കിടന്ന സ്ത്രീകളുടെ സ്വർണാഭരണങ്ങൾ കവർന്നു

   വടകര: ചോമ്പാലയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീകളുടെ സ്വർണാഭരണങ്ങൾ കവർന്നു. ബ്ലോക്ക് ഓഫീസിനു പിന്നിൽ റെയിൽവെ ട്രാക്കിനു സമീപം നടുക്കണ്ടി ഫൗസിയ, സഹോദരി സുഹറ എന്നിവരുടെ കഴുത്തിലെ രണ്ടര പവനോളം തൂക്കമുള്ള മാലകളാണ് കവർന്നത്.

ട്രെയിൻ കടന്നുപോവുമ്പോഴുള്ള ശബ്ദത്തിന്റെ മറവിൽ വീടിന്റെ പിൻഭാഗം വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് മാലകൾ കവരുകയായിരുന്നു.
വീട്ടുകാർ ഞെട്ടിയുണർന്നപ്പോഴേക്കും മോഷ്ടാവ് പിന്നിലെ വാതിൽ വഴി തന്നെ രക്ഷപ്പെട്ടു.

Signature-ad

സ്ത്രീകളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ പരിസരമാകെ തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ചോമ്പാല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഇതിനിടെ വടകര നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ  നിരവധി കടകളിൽ മോഷണം നടന്നു. മാത്രമല്ല സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും വർദ്ധിച്ചു വരുന്നു. ഇത് കണ്ടുപിടിക്കാനും തടയാനുമായി വടകര നഗരം സി.സി.ടി.വി നിരീക്ഷണത്തിലാക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി കെ.കെ രമ എം.എൽ.എ വിളിച്ചുചേർത്ത ആലോചനായോഗം മർച്ചന്റ് അസോസിയേഷൻ ഹാളിൽ ഇന്ന് നടന്നു.
നഗരഹൃദയത്തിൽ മാർക്കറ്റിൽ മുൻപ് മോഷണത്തിനിടെ കൊലപാതകം നടന്ന ഘട്ടത്തിൽതന്നെ ക്യാമറസ്ഥാപിക്കുന്ന വിഷയം ചർച്ചചെയ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് വിവിധ കാരണങ്ങളാൽ അത് നീണ്ടുപോയി.

Back to top button
error: