ടെല്‍ അവീവ്: ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന പലസ്തീൻ തൊഴിലാളികള്‍ക്ക് പകരം ഇന്ത്യയില്‍ നിന്ന് ജോലിക്കാരെ എത്തിക്കാൻ ഇസ്രായേൽ.
ഒരുലക്ഷത്തോളം വിദഗ്ധ തൊഴിലാളികളെ വേണമെന്നാണ് ഇസ്രയേല്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ ഏഴിന് പൊട്ടിപ്പുറപ്പെട്ട ഇസ്രയേല്‍-പലസ്തീൻ സംഘര്‍ഷത്തിന് പിന്നാലെ ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന പലസ്തീൻ പൗരന്മാരുടെ ജോലി പെര്‍മിറ്റ് റദ്ദാക്കി പലസ്തീനിലേക്ക് തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഇസ്രായേൽ ശ്രമം തുടങ്ങിയിരിക്കുന്നത്.
കഴിഞ്ഞ മേയില്‍ 42,000 ഇന്ത്യൻ തൊഴിലാളികള്‍ക്ക് നിര്‍മാണ, നഴ്സിംഗ് മേഖലകളില്‍ ജോലി ചെയ്യാൻ അനുമതി നല്കുന്ന കരാറില്‍ ഇന്ത്യയും ഇസ്രായേലും ഒപ്പുവച്ചിരുന്നു.എന്നാൽ പുതിയ സാഹചര്യത്തിൽ ഇന്ത്യയില്‍ നിന്ന് 50,000 മുതല്‍ 100,000 വരെ തൊഴിലാളികളെ കൊണ്ടുവരാൻ ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോർട്ട്.